Tuesday, October 14, 2008

ഒരു സന്തോഷവാര്‍ത്തകൂടി !!

കൂട്ടുകാരേ....

തമനുച്ചായന്റെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിവന്നതിന്റെ ചൂടാറും‌മുമ്പുതന്നെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി.

ബൂലോഗത്തിലെ പ്രിയകഥാകാരന്‍ ഇത്തിരിവെട്ടം റഷീദിന് ഒരു മോനെക്കൂടെ കിട്ടിയിരിക്കുന്നു! രണ്ടാമത്തെ കുട്ടിയാണ്. ആദ്യത്തേത് മകന്‍ - ഇഹ്സാന്‍. ഇന്നുരാവിലെയായിരുന്നു ജനനം.






















റഷീദിനും കുടുംബത്തിനും കുഞ്ഞുവാവയ്ക്കും എല്ലാ ആശംസകളും നേരുന്നു.

34 comments:

അപ്പു ആദ്യാക്ഷരി

ഇത്തിരിവെട്ടത്തിനും കുടുംബത്തിനും എല്ലാ ആശംസകളും. ദൈവം എല്ലാവരേയും കാത്തുരക്ഷിക്കട്ടെ.

ഇട്ടിമാളു അഗ്നിമിത്ര

ഇത്തിരിക്ക് ഒത്തിരി സന്തോഷം അല്ലെ..

എല്ലാവിധ ആശംസകളും.. !!!

അനില്‍ശ്രീ...

പുതിയ അതിഥിക്ക് സ്വാഗതം ... റഷീദിനും കുടുംബത്തിനും ആശംസകള്‍, അഭിനന്ദനങ്ങള്‍..

തറവാടി

ആശംസകള്‍, അഭിനന്ദനങ്ങള്‍ :)
തറവാടി/വല്യമ്മായി

ആഷ | Asha

ഇത്തിരിക്കും കുടുംബത്തിനും ഒത്തിരി ഒത്തിരി ആശംസകൾ.

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ്

ഇത്തിരി...

ആശംസകള്‍.

G.MANU

അച്ഛനെപ്പോലെ വളരുവാനുണ്ണീ നീ
അര്‍ഥമറിഞ്ഞു പഠിക്കുക വാക്കുകള്‍

ആശംസകള്‍ ഇത്തിരീ.. ഇത്തിരിയുടെ ഇത്തിരിക്കുട്ടാ...

[ nardnahc hsemus ]

രണ്ടാം വട്ടം വാപ്പ ആയതിന്റെ സന്തോഷത്തില്‍, നാണം വന്ന് ചുമന്നു തുടുത്ത “ഗള്‍ഫ് റൌണ്ട്-അപ് “ മുഖവുമായിരിയ്ക്കുന്ന ഇത്തിരിയ്ക്ക് അഭിനന്ദനങ്ങള്‍ :)

Rasheed Chalil

സൌഹൃദത്തിന്റെ അധികാരത്തില്‍ ഈ സന്തോഷം എനിക്ക് വേണ്ടി പങ്കുവെച്ച അപ്പൂ നന്ദി. ഒത്തിരി നന്ദി.

എന്റെ സന്തോഷത്തില്‍ പങ്ക്ചേരാനെത്തിയ എല്ലാവര്‍ക്കും നന്ദി.


ഒടോ :
സുമേഷ് മാഷേ... കണ്ണിനെന്തു പറ്റി:)

മറ്റൊരാള്‍ | GG

Congratz..!!

മുസ്തഫ|musthapha

അപ്പൂ‍ൂ‍ൂ‍ൂ‍ൂ... ഇതൊരു സ്ഥിരം പരിപാടി ആക്കാനാ പ്ലാൻ അല്ലേ :)

ബ്ലോഗറും ടീവീതാരവുമായ ശ്രീമാൻ ഇത്തിരിവെട്ടം റഷീദ് അവർകൾക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിൻ ഇനിയും ഇനിയും അഭിനന്ദനങ്ങൾ ലഭിക്കാൻ ഇടവരട്ടെ എന്ന് ആശംസിക്കുവാൻ കൂടെ ഈ സന്ദർഭം ഞാൻ ഉപയോഗിക്കുകയാണ് :)

ചീര I Cheera

കുഞ്ഞുവാവയ്ക്കും അമ്മയ്ക്കും സുഖമല്ലേ.. ‘എട്ടന്‍ കുട്ടന്‍’ വലിയ സന്തോഷത്തിലാവും..
എല്ലാ ആശംസകളും..

Ranjith chemmad / ചെമ്മാടൻ

ആശംസകള്‍...........

nandakumar

അഭിനന്ദനങ്ങള്‍ ആശംസകള്‍..

നന്ദന്‍- നന്ദപര്‍വ്വം

സാജന്‍| SAJAN

ഇത്തിരിക്കും കുടുംബത്തിനുമൊത്തിരിആശംസകള്‍സ്:)
അപ്പു ഒരു കുഞ്ഞു ഓടോ:
അഗ്രൂവെ, അതെന്തോ കൊള്ളിച്ച് പറഞ്ഞതാണല്ല്?

ഇനിയും ഇത്തരം വാര്‍ത്തകള്‍ വേറേ വരാനുണ്ടോ യു എ ഈയില്‍ നിന്ന്???

paarppidam

ആ സന്തൊഷത്തിൽ പങ്കുചേരുന്നു...പിന്നെ പേരിടീലിനു ബൂലോകരെ ക്ഷനീക്കണം

Kaithamullu

ഒത്തിരിയൊത്തിരിയാശംസകള്‍!

അശ്വതി/Aswathy

റഷീദിനും കുടുംബത്തിനും ആശംസകള്‍, അഭിനന്ദനങ്ങള്‍

CasaBianca

ഇത്തിരിവെട്ടത്തിനും കുടുംബത്തിനും ആശംസകള്‍

krish | കൃഷ്

ഇത്തിരിവെട്ടത്തിനും കുഞ്ഞുവെട്ടത്തിനും ആശംസകള്‍.


(ബൂലോകത്തുള്ള ബ്ലോഗന്മാരുടെ (സ്വാറി അവരുടെ ഫാര്യമാരുടെ) പേറുവാര്‍ത്തകള്‍ ചൂടാറാതെ ബൂലോകത്തെത്തിക്കുന്ന അപ്പുവിനും ആശംസകള്‍. :) )

കുറുമാന്‍

ഇത്തിരിക്കും, മിസ്സിസ്സ് ഇത്തിരിക്കും, ഒത്തിരിയൊത്തിരി ആശംസകള്‍.

സര്‍വ്വേശ്വരന്‍ എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ.

ബൂലോഗത്ത് പേറ്റുനോവിന്റെ കാ‍ലം. അടുത്തത് ആര്? പ്രവചിക്കുന്നവര്‍ക്കുള്ള സമ്മാനം പത്താം മാ‍സം :)

krish | കൃഷ്

ഒരു ഓഫ് ടോപ്പിക്ക് കൂടി:

ഒരു ചെറിയ തിരുത്ത്: ‘ദുഫായിലുള്ള മിസ്സിസ് ബ്ലോഗന്മാരുടെ പേറുവാര്‍ത്തകള്‍ ചൂടാറാതെ ബൂലോകത്തെത്തിക്കുന്ന അപ്പുവിന് ആശംസകള്‍’ എന്നു തിരുത്തിവായിക്കാനപേക്ഷ.
N.B: ഫാര്യയുടെ പ്രസവം അടുക്കാറായ ബ്ലോഗന്മാര്‍ ഉടന്‍ വിവരം സ്വ.ലേ. ദുഫായിക്കാരന്‍ അപ്പുവിനെ വിവരം അറിയിക്കാന്‍ അപേക്ഷ.

:)

Appu Adyakshari

കൃഷേ... ദുഷ്ടാ :-)

ഇല്ലില്ല.. ഇനിയില്ല..
ദുബായിക്കാരുടെ ഇത്തരം അറിയിപ്പുകള്‍ക്കായി ഒരു ബ്ലോഗ് അഗ്രജന്‍ ഇന്നു തുറന്നിട്ടുണ്ട്. പ്രസാവ‌അറിയിപ്പുകള്‍.ബ്ലോഗ്സ്പോട്ട്.കോം എന്നാണഡ്രസ്. കേട്ടോ.. :-)

krish | കൃഷ്

അപ്പൂസേ, ഇത്ര പെട്ടെന്ന് സ്വ.ലേ. ചാര്‍ജ് അഗ്രൂന് കൈമാറിയോ. ഇടക്ക് മധുരം കഴിക്കാന്‍ കിട്ടുന്ന ഒരു അവസരമല്ലിയോ. കളഞ്ഞില്ലേ ദുഷ്...

ഹാ.. ഇനി വിവാഹ അറിയിപ്പുകള്‍ക്കായി ഒരെണ്ണം തുറക്കൂ.. പരസ്യം ബാച്ചിക്ലബ്ബില്‍ ഒട്ടിച്ചാല്‍ മതി.
:)

കരീം മാഷ്‌

മിസ്റ്റര്‍ വെട്ടം, മിസിസ് വെട്ടം,മാസ്റ്റര്‍ വെട്ടം, കുഞ്ഞിവാവവെട്ടം എന്നിവര്‍ക്കു ഒത്തിരി വെട്ടത്തോടെ ആശംസകള്‍.
തമനുവിനു കുഞ്ഞിവാവയുണ്ടായ വിവരം ഈ പോസ്റ്റില്‍ നിന്നാണറിഞ്ഞത്.
അവിടെക്കും
മിസ്റ്റര്‍ തമനു, മിസിസ് തമനു, കുഞ്ഞുതമനു എന്നിവര്‍ക്കും മെനിമെനി ആശംസകള്‍.

കുഞ്ഞന്‍

ഇത്തിരിവെട്ടം ഒത്തിരിവെട്ടമായിമാറിയതിന് അഭിനന്ദനങ്ങള്‍..!

ഇനിയും എല്ലാക്കൊല്ലവും ഇങ്ങനെ അഭിനന്ദനങ്ങള്‍ കിട്ടുമാറാകട്ടെ..( അവസാനം മിസ്സീസ് ഇത്തിരി ചിരവത്തടിയുമായി ഓടിക്കുമ്പോള്‍..അത് കാണേണ്ട കാഴ്ചയായിരിക്കും)

വാര്‍ത്തയറിയിച്ച അപ്പുണ്ണിക്കും നന്ദി

ദിലീപ് വിശ്വനാഥ്

ഇത്തിരിവെട്ടത്തിനും കുടുംബത്തിനും എല്ലാ ആശംസകളും.

ജിജ സുബ്രഹ്മണ്യൻ

ഇത്തിരി വെട്ടത്തിനും മിസ്സിസ്സ് വെട്ടത്തിനും കുഞ്ഞു അതിഥിക്കും ആശംസകള്‍.

Kunjipenne - കുഞ്ഞിപെണ്ണ്

കുഞ്ഞിചെക്കന് കുഞ്ഞിപ്പെണ്ണിന്‍റെ ആശംസകള്‍....എന്തേ മതിയായില്ലൊ...എന്നാപ്പിന്നെ അപ്പുസാറിനും ഇത്തിരിവെട്ടത്തിനും അദ്ദേഹത്തിന്‍റെ വലിയവെട്ടത്തിനും..എല്ലാവര്‍ക്കും എന്തേ....

ശ്രീലാല്‍

ഇത്തിരിക്കുട്ടാ വാവേ.. :)

നരിക്കുന്നൻ

ഇത്തിരി വട്ടത്തിനും കുടുംബത്തിനും എല്ലാവിധ ആശംസകളും!!!

കുറ്റ്യാടിക്കാരന്‍|Suhair

ഹായ് ഇത്തിരി വാവേ...
ഇത്തിരിക്ക് ആശംസകള്‍

ശ്രീ

ഇത്തിരി മാഷിനും നവാതിഥിയ്ക്കും ആശംസകള്‍

ബീരാന്‍ കുട്ടി

ഇത്തിരിക്കും കുഞ് ഇത്തിരിക്കും ആശംസകൾ.

  © Blogger template 'Blue Sky' by Ourblogtemplates.com 2008

Back to TOP