തമനുച്ചായന് കുഞ്ഞുപിറന്നു
ബൂലോകരേ ഒരു സന്തോഷ വാര്‍ത്ത...
നമ്മുടെ തമനുച്ചായന് ഒരു മോള്‍ പിറന്നിരിക്കുന്നു. രണ്ടാമത്തെ കുട്ടിയാണ്.
ഇന്നുച്ചയ്ക്ക് 2:18 ന് ആയിരുന്നു ജനനം.
കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു...
ഞാനിതെഴുതുമ്പോള്‍ തമനുച്ചായന്‍ കുഞ്ഞിനെകണ്ടെങ്കിലും അമ്മയെ കണ്ടില്ലല്ലോ എന്ന വേവലാതിയിലാണ് :-)
അപ്പോള്‍, ബൂലോകത്തെ പുതിയ അതിഥിക്കും, തമനുച്ചായനും, ടീനച്ചേച്ചിക്കും ഹര്‍ഷമോള്‍ക്കും എല്ലാ ആശംസകളും നേരാം.
ഈ കുഞ്ഞ് അപ്പയെപ്പോലൊരു തമാശക്കാരിയായും പരോപകാരിയായും വളര്‍ന്നുവരട്ടെ എന്നും ആശംസിക്കുന്നു.
48 comments:
തമനുച്ചായന് രണ്ടാമത്തെ കുട്ടി ജനിച്ചൂൂൂൂൂ.. ആശംസകള്
നവാതിഥിക്കു സ്വാഗതം, തമനുജിക്കു കണ്‍ഗ്രാജുലേഷന്‍..:)
ജൂനിയര്‍ തമന്നയ്ക്ക് ആശംസകള്‍.....
ഓടിക്കളിക്കുന്ന ഒരു 5 വയസുകാരി പുറത്തും, ചാടിത്തൊഴിക്കുന്ന ഒരെണ്ണം ഭാര്യയുടെ വയറ്റിലും എന്ന തമനുച്ചായന്റെ അവകാശവാദം പൊളിച്ചടുക്കി പുറത്തിറങ്ങിയ കൊച്ചു ചുന്ദരിക്കുഞ്ഞരിക്ക് സ്വാഗതം.കുഞ്ഞരിയൂടെ അപ്പനമ്മമാർക്ക് കങ്കാരൂലേഷം..!
ആശംസകളും പ്രാര്‍ത്ഥനകളും
തറവാടി,വല്യമ്മായി,പച്ചാന,ആജു,ഉണ്ണി.
തമനുച്ചായനും, തമനുച്ചായത്തിക്കും, കുട്ടിതമനുവിനും, ആശംസകള്‍.
ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.
ഉത്തമോത്ത്രി* ഉത്തമയായി വളരട്ടെ!!!
തമനൂസേ ആശംസകള്‍!
-സുല്‍
*സഗീറിയന്‍ സന്ധി
ആശംസകള്!
തമനുച്ചായാ...
ഒരുപാടൊരുപാട് ആശംസകള്!!
ആശംസകള് തമനുച്ചായോ....
എന്ത് ബിസിയാ ഇത് തമനു!(ടെലഫോണ്‍)
ആശംസകള്‍, , അനുഗ്രഹങ്ങള്‍!
(സുല്‍: അതിനിടിയിലും പണ്ടാരത്തില്‍?)
ആശംസകള്!
തമനുച്ചായനും കുഞ്ഞുവാവയ്ക്കും ആശംസകള്!
ജൂനിയര്‍ തമനൂട്ടിക്ക് ആശംസകള്‍..
ദൈവം എന്നുമെപ്പോഴും അനുഗ്രഹിക്കട്ടെ..!
ഓ.ടോ)അപ്പോ,പാര്‍ട്ടി എപ്പോഴാ..
ഇവിടെ തിരിച്ചെത്തീട്ട് മതിയോ..
അതോ അങ്ങാട്ട് കെട്ടിയെടുക്കണൊ..?
ആശംസകളുടെ ഒരു പൂക്കുടന്ന....തമനൂച്ചായാ
കണ്‍ഗ്രാചുലേഷന്‍സ് :)
വെൽക്കം കുഞ്ഞാവേ..
ആശംസകളും... പ്രാര്‍ത്ഥനകളും...
ചെറിയവലിയാശംസകൾ!
തമനുച്ചായന് അഭിനന്ദനങ്ങള്‍. കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്നു കരുതുന്നു...
കണ്‍ഗ്രാറ്റ്സ്! ഇതിന്റെ സൂത്രധാരനായ അച്ചായനും ഇപ്പോള്‍ സ്ലൈറ്റിലി ബിഗ്ഗര്‍ ആയ ഫാമിലിക്കും!
എല്ലാരും കൂടെ അടിച്ച് പൊളി!
:-)
കണ്‍ഗ്രാറ്റ്സ്. ‘ഹര്‍ഷക്കു മാച്ചായി വെറുതെ ഒരു പേര് സജസ്റ്റ് ചെയ്യുന്നു ‘വര്‍ഷ‘.
ജൂനിയര്‍ ഉത്തമിക്ക് ആശകള്‍
ആശംസകള്.. ഞാനുമുണ്ട് തമനുച്ചായന്റെ വഴിക്ക് :)
തമനുവിനും ഭാര്യക്കും അഭിനന്ദനങ്ങള്‍.. കുഞ്ഞുവാവക്ക് സ്വാഗതം.
അടുത്ത യു.എ.ഇ മീറ്റിന് ഒരു കുഞ്ഞുവാവ കൂടി.....
കുഞ്ഞു വാവയ്ക്ക് സ്വാഗതം
ദീര്‍ഘായുസ്സും സല്‍ബുദ്ധിയും
ആരോഗ്യവും എല്ലാ ഐശ്വര്യങ്ങളും
നന്മകളും നേരുന്നു.
ഈശ്വരന്‍ തമനുകുടുംബത്തെ
പരിധികളില്ലാതെ അനുഗ്രഹിക്കട്ടെ!
കുഞ്ഞുവാവേ... സ്വാഗതം
തമനുച്ചായനും കുടുംബത്തിനും ആശംസകള്.. :)
ബ്ലോഗ് കുടുംബത്തിലേക്ക് ഒരംഗം കൂടി. അഭിനന്ദനങ്ങള്‍ !
ഞാന്‍ ഒരു ഗാനം "ഡെഡിക്കേറ്റ്"ചെയ്യട്ടേ..
"അച്ഛനേക്കാള്‍ മിടുക്കിയായി....
ഓലത്തുമ്പത്തിരുന്നൂയലാടും ...."
ആശംസകള്!!!!
(അപ്പൂസേ... പാര്‍ട്ടി നടത്താന്‍ തമനു ഏല്‍പ്പിച്ച കാശൊക്കെ തീര്‍ത്തുവോ?)
കുഞ്ഞുവാവയ്ക്ക് സ്വാഗതം.
സകുടുംബം.. എന്നും സന്തോഷത്തിന്റെ നാളുകള്‍ ആഘോഷിയ്ക്കാന്‍ ഇടവരട്ടെ..
കുഞ്ഞു വാവയ്ക്കും കുടുംബത്തിനും ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നല്‍കട്ടെ:)
ഞങ്ങളുടെ വഹ കങ്കാരുലേഷന്‍സ്!
സാജന്‍, ബെറ്റി, ബെനോ പിന്നെ അപ്പൂസും
ഒരു ഓടോ: തമനുവിനെ പറ്റി എന്തോ ആവശ്യമില്ലാത്തത് ബ്ലോഗില്‍ എഴുതി എന്ന് വിളിച്ചു പറഞ്ഞിട്ടുണ്ട്,
തിരിച്ചു വരുമ്പോ നേരിട്ട് കണ്ടോളാം എന്ന് പുള്ളി പറഞ്ഞു, നമ്മളെക്കൊണ്ട് ഇത്രയുമൊക്കേ പറ്റൂ അപ്പൂ:)
സന്തോഷത്താല്‍ ചില ബ്ലോഗര്‍മാര്‍ നിത്യബ്ലോഗു പുസ്തകമെടുത്ത് സീയന്നാന്റെ സുവിശേഷം ഒന്നു മുതല്‍ പത്തു വരെ വചനങ്ങള്‍ വായിച്ചു...
അനന്തരം തമനു ദുബായില്‍ നിന്ന ഇലന്തൂര്‍ ദേശത്തെ ആശുപത്രിയില്‍ വന്നു.
ഒരു നേഴ്‌സോ അവനെ തടഞ്ഞു: കുട്ടിയെക്കാണാന്‍ തിടുക്കമായോ. വെയിറ്റ് എ സെക്കന്റ് എന്നു പറഞ്ഞു.
തമനു അവളോട് : ഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സന്താനസമൃദ്ധി നിറയുന്നത് എനിക്ക് ഹിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവള്‍ അവനെ അകത്തു കടക്കാന്‍ സമ്മതിച്ചു.
അപ്പോള്‍ ലേബര്‍ റൂം തുറന്നു ഒരു വെള്ളരിപ്രാവെന്നപോല്‍ മനോഹരിയായ കുഞ്ഞ് തന്നെ നോക്കുന്നത് അവന്‍ കണ്ടു;
ഇവള്‍ എന്റെ പ്രിയ പുത്രി; ഇവളില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു ഉള്ളില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ ഡോക്റ്റര്‍ ബില്ലുമായി പ്യൂണിനെ തമനുവിങ്കലേക്ക് നടത്തിച്ചു.
അവനോ നാല്പതു മീറ്റര്‍ പുറത്തേക്ക് തള്ളിയ കണ്ണുകളുമായി വിഷണ്ണിച്ചു.
തമനൂ,
ആശംസകള്… അഭിനന്ദനങ്ങള്.... പ്രാര്‍ത്ഥനകള്....
സിയ പറഞ്ഞു:
അനന്തരം പിശാചിനാല്‍ പരീക്ഷിക്കപ്പെടുവാന്‍ ഡോക്റ്റര്‍ ബില്ലുമായി പ്യൂണിനെ തമനുവിങ്കലേക്ക് നടത്തിച്ചു....
ഈ പിശാചിന്‍റെ പരീക്ഷണങ്ങളെ അതിജീവിക്കുവാന്‍ അവനു നീ കരുത്തു നല്‍കേണമേ :)
സിയ ചൂടാവേണ്ട… നിന്നെയല്ല… :)
വിശുദ്ധ ‘സിയ’ന്നാനേ, ഞാനിപ്പോള്‍ ഉണ്ട ചോറുമുഴുവന്‍ ചിരിച്ചു ശര്‍ദ്ദിച്ചു. സൂപ്പര്‍ !!
എന്നാലും നിനക്കു പാപം കിട്ടും ഇങ്ങനെ പാരഡി എഴുതിയാല്, നോക്കിക്കോ! :-)
തമനുച്ചായാ.... എല്ലാ ആശംസകളും നേരുന്നു.
ഫോണെല്ലാം ഓഫ് ചെയ്തിരിക്കുവാണെന്ന് ആരോ പറഞ്ഞു കേട്ടല്ലോ :)
"സിയന്നാന്‍ : അവനോ നാല്പതു മീറ്റര്‍ പുറത്തേക്ക് തള്ളിയ കണ്ണുകളുമായി വിഷണ്ണിച്ചു."
പേടിക്കേണ്ട സുഹൃത്തുക്കളേ, വീണ്ടും മകളെക്കണ്ടതും തമനുച്ചായന്റെ കണ്ണുകള്‍ പൂര്‍വ്വസ്ഥാനത്തേക്ക് തിരിച്ചെത്തിയെന്ന് ഇലന്തൂര്‍ ദേശത്തുനിന്നും ബീബീസി റിപ്പോര്‍ട്ട്.
എല്ലാവരും തമനുച്ചായന് ആശംസകള്‍ പറഞ്ഞു ആ ചേച്ചീടെ കാര്യം ആരും പറഞ്ഞില്ലല്ലോ??ആ പാവമല്ലേ വേദനെയെല്ലാം സഹിച്ച് പ്രസവിച്ചത്. എന്തായാലും ചേച്ചീം കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരം.
ചേച്ചിയ്ക്കും തമനുച്ചായനും അഭിനന്ദനംസ്..കുഞ്ഞാവയ്ക്ക് ഒരു ചക്കരയുമ്മ
തമനുച്ചായനു കണ്‍ഗ്രാജുലേഷന്‍സ്..
തമനുവിന് ആശംസകള്‍.
നവാതിഥിക്ക് സ്വാഗതം. ജഗദീശ്വരന്‍ ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്‍കട്ടെ.
ആശംസകളും പ്രാര്‍ത്ഥനകളും...
ആശംസകള്
ആശംസകള്..
Best wishes!
എല്ലാവര്‍ക്കും നന്ദി അറിയിക്കട്ടെ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. ഹര്‍ഷ അനിയത്തിയെ കിട്ടിയ പെരുത്ത സന്തോഷത്തിലും.. :)
പ്രത്യേക അറിയിപ്പു്. :
തമനുച്ചായന്‍ കുഞ്ഞിനെകണ്ടെങ്കിലും അമ്മയെ കണ്ടില്ലല്ലോ എന്ന വേവലാതിയിലാണ് :-)
എന്നു വായിച്ചു ആരും എന്റെ ഭാര്യ പ്രസവം കഴിഞ്ഞതോടു കൂടി ഒളിച്ചോടിപ്പോയോ എന്നു തെറ്റിദ്ധരിക്കരുതു്. അവള്‍ സുഖമായിരിക്കുന്നു. :)
ഓമന ഉണ്ണീടെ നാവേറ് പാടുന്നേ
ഓമന ഉണ്ണീടെ നാവേറ് പാടുന്നേ
......
അമ്മയ്ക്ക് മുത്താണ് ,അച്ഛനു പൊന്നാണ്,മുത്തശ്ശിയമ്മയ്ക്ക് കണ്ണിനു കണ്ണാണ്.
നാവേറൊഴിയേണം നാള്‍ദോഷം തീരേണം നാഗശാപങ്ങളും ഒക്കെയുമൊഴിയേണം.
- ആശംസകള്‍ തമനു കുടുംബത്തിന്.അരിയും മുണ്ടും എടുത്ത് വച്ചാല്‍ മതി.അവിടെവരുമ്പോള്‍ വാങ്ങിക്കോളാം.
പുള്ളുവന്‍ പാട്ടു കേള്‍ക്കാന്‍ ബഹുവ്രീഹിയുടെ ഈ പോസ്റ്റില്‍ പോയി നോക്കാം.
തമനു ഭായി..
ചേച്ചിക്കും തമനുജിക്കും പിന്നെ കുഞ്ഞു വാവക്കും ആശംസകള്‍ നേരുന്നു..
Glad to hear this happy news!
ആശംസകളും, പ്രാര്‍ത്ഥനകളുമായി..
Norah, Betty & GG
ആശംസകള്
Post a Comment