പാലക്കാട്ടെ ഒരു പാടവരമ്പത്തൂടെ - ഫോട്ടോപോസ്റ്റ്
പച്ച വിരിച്ച നെല്‍പ്പാടം.....
അതിന്റെ ഇടയിലൂടെ കടന്നു പോകുന്ന വരമ്പുകള്‍......
ആ വരമ്പില്‍ക്കൂടെ ഇളംകാറ്റേറ്റ് ഒരു നടത്തം....
ഏതു പ്രവാസിയും കൊതിക്കുന്ന ഒരു യാത്രയാണിത്.
അതിന്റെ ഇടയിലൂടെ കടന്നു പോകുന്ന വരമ്പുകള്‍......
ആ വരമ്പില്‍ക്കൂടെ ഇളംകാറ്റേറ്റ് ഒരു നടത്തം....
ഏതു പ്രവാസിയും കൊതിക്കുന്ന ഒരു യാത്രയാണിത്.
പാടത്തുപണിയെടുക്കാനുള്ള ആളുകളെ കിട്ടാത്തതിനാല്‍ ഇന്ന് കേരളത്തില്‍ വയലുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഉള്ളവതന്നെ കൃഷിയില്ലാതെ പുല്ലും, ആഫ്രിക്കന്‍ പായലും വളര്‍ന്ന് ആര്‍ക്കും വേണ്ടാതെ കിടക്കുന്നു.
എന്നാല്‍ വടക്കന്‍ കേരളത്തില്‍, പ്രത്യേകിച്ച് പാലക്കാടന്‍ മേഖലയില്‍ നെല്‍കൃഷി ഇന്നും സജീവമാണ്. പുതിയതലമുറയിലെ തൊഴിലാളികള്‍ക്ക് പാടത്തെ പണിയോട് താത്പര്യം കുറയുന്നതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇവിടത്തെ പാടങ്ങള്‍ക്കും അകാലചരമം സംഭവിച്ചേക്കാം.
ഈ വര്‍ഷം അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പാലക്കാട്ടെ ഒരു വയലേലയിലൂടെ ഒന്നു നടക്കാനിറങ്ങി. അപ്പോള്‍ ക്യാമറയിലാക്കിയ കുറേ ദൃശ്യങ്ങളാണ് ഈ പോസ്റ്റില്‍. ബ്ലോഗും ഇന്റര്‍നെറ്റും ഉള്ള കാലത്തോളം ഈ ചിത്രങ്ങള്‍ ഇവിടെ കിടന്നോട്ടെ.
മീനുകളെത്തേടി നടക്കുന്ന കൊക്കമ്മാവന്‍. നെല്‍പ്പാടങ്ങളിലെ ഒരു സ്ഥിരം കാഴ്ച.
കേരനിരകള്‍ തണല്‍വിരിക്കുന്ന പാടവരമ്പ്....അതിനിടയില്‍ പച്ച പുതച്ചുകിടക്കുന്ന വയല്‍.
നെല്‍ച്ചെടികള്‍ക്കിടയിലെ കളകള്‍ പറിച്ചുമാറ്റുന്ന തൊഴിലാളികള്‍. ഈ ഫോട്ടോ എടുക്കുമ്പോള്‍ ഇവര്‍ പറഞ്ഞ ഒരു കാര്യം ഇവിടെ കുറിക്കട്ടെ. ഇവരുടെ കാലശേഷം, പുതിയൊരുതലമുറ പിന്മുറക്കാര്‍ പാടത്ത് പണിയെടുക്കാന്‍ ഉണ്ടാവില്ല എന്നതായിരുന്നു അവര്‍ പറഞ്ഞതിന്റെ ചുരുക്കം.
ചുമടുതാങ്ങികള്‍. കറ്റകള്‍ തലയിലേറ്റാനും, തലയിലെ ഭാരം ഇടയ്കൊന്നിറക്കി വിശ്രമിക്കാനും ഈ ചുമടു താങ്ങികള്‍ തൊഴിലാളികളെ ഏറെ സഹായിച്ചിരുന്നു.
നെല്‍പ്പാടങ്ങള്‍ക്കിടയില്‍ കണ്ട ഒരു കരിമ്പിന്‍ പാടം.
ഒരു കാവല്‍ മാടം.
2942
33 comments:
പാലക്കാട്ടെ ഒരു പാടവരമ്പിലൂടെ ഒന്നു നടക്കാം. ഒരു ഫോട്ടോ പോസ്റ്റ്.
പാടവരമ്പും പച്ചപ്പും കണ്ടു കൊതി തീരുന്നില്ല.
പിന്നെ എന്താ 2942?
അപ്പൂ ; ആറാമത്തെ ചിത്രത്തില്‍ കാണുന്ന ചുമടുതാങ്ങി ആളു നിസ്സാരക്കാരനല്ല കേട്ടോ: ഇവിടെയും, പിന്നെ നിരഞ്ചന്റെ ബ്ലോഗില്‍ പതിനാറമത്തെ ചിത്രവും നോക്കൂ..
പതിവുപോലെ നല്ലത് അപ്പൂ..
ഓണാശംസകള്‍...
അപ്പ്വേട്ടാ... കലക്കിട്ട്ണ്ട്ട്ടാ... കൊതിപ്പിക്കാലേ മനുഷ്യനെ... ആദ്യചിത്രം മനോഹരം...
ഓണാശംസകള്‍
അപ്പൂ നല്ല പടങ്ങള്‍
ഇനി കൊറെ നാളുകള്‍ കഴിയുമ്പോള്‍ നെല്ലു കാണാനും തെങ്ങു കാണാനുമൊക്കെ പാലക്കാടിനു വിനോദയാത്ര പോകേണ്ടി വരുമെന്നാ തോന്നുന്നത്.
അപ്പൂസേ,ചിത്രങ്ങള്‍ പഴയ നാട്ടുവഴികളിലേക്ക് കൂട്ടികൊണ്ടുപോയി.എത്രകണ്ടാലും മതിവരാത്ത ഈ പച്ചപ്പുകള്‍ക്ക് പകരം വെക്കാന്‍ മറ്റെന്താണുള്ളത്.നെസ്റ്റാള്‍ജിക്ക് പോസ്റ്റ്... കലക്കി
ഈ ചുമടുതാങ്ങികളെ ഞങ്ങള്‍ ‘അത്താണി‘ എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയാണത്രെ ‘രണ്ടത്താണിയും‘ ‘പുത്തനത്താണി‘ (ഇതൊക്കെ സ്ഥലങ്ങള്‍) യും ഉണ്ടായത്.
അപ്പൂ ഫോട്ടോസ് സൂപ്പര്‍.
അപ്പു, മനോഹരമായ പടങ്ങള്‍ (പാടങ്ങള്‍)!!!
എനിക്കേറ്റവും ഇഷ്ടപ്പെട്ടത് അത്താണി (ചുമട് താങ്ങി) യുടെ പടം തന്നെ...!
ബയാനേ, ഈ വിവരങ്ങള്‍ക്ക് നന്ദി.
മൂര്‍ത്തി, സഹയാത്രികന്‍, പാപ്പരാസി, ഇത്തിരീ, അഗ്രജന്‍, നന്ദി.
മാവേലികേരളം, ഈ വഴിക്ക് ആദ്യമായണല്ലേ. നന്ദി, അഭിപ്രായത്തിന്.
നന്നായിട്ടുട്ണ്‍ അപ്പൂ. നല്ല ഓണകാഴ്ച.
അപ്പൂ..,
"പുഞ്ചനെല്പ്പാടങ്ങള്‍ പുഞ്ചിരിക്കൊള്‍കവേ.." എന്ന പണ്ടെന്നോ പഠിച്ച പദ്യം മുതല്‍, നാട്ടില്‍ വരുമ്പോള്‍ ഇതെല്ലാം ആദ്യമായിക്കാണുന്ന കുട്ടികള്‍ക്ക്, "ഇതു താന്‍ അരിശ്‌ച്ചെടി" എന്നു പറഞ്ഞ് പരിചയപ്പെടുത്തുന്ന കഥാപാത്രം വരെ മനസ്സിലോടിയെത്തി.
ഈ മരതകപ്പട്ടില്‍, പൊന്‍കതിരുകള്‍ അലുക്ക് ചാര്‍ത്തിത്തുടങ്ങിയോ .. ഓണത്തിനെ വരവേല്‍ക്കാന്‍?
അപ്പൂ,
ഇതിലെ എല്ലാ ഫോട്ടോകളും വളരെ ഇഷ്ടമായി. ഇത്തരം പാടശേഖരങ്ങള്‍ പണ്ട് ധാരാളം കാണാന്‍ കിട്ടിയിരുന്നു നാട്ടില്‍ പോവുമ്പോള്‍. ഇപ്പോള്‍ ബ്ലോഗിലൂടെ കാണാന്‍ പറ്റി.
നന്നായി അപ്പൂ...നല്ല പടങ്ങള്‍.
ഈ അപ്പുവും ആ അപ്പൂസും ഒരാള്‍ തന്നെയാണോ?
ശാലിനീ, തറവാടി, മഴത്തുള്ളി, ഫൈസല്‍, :- ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.
ഫൈസല്‍ സാര്‍,ആ അപ്പൂസും ഈ അപ്പുവും ഒരാളല്ല, രണ്ടു പേരാണ്. അപ്പൂസ് ബ്ലോഗ് തുടങ്ങിയപ്പോഴേ ഈ കണ്‍ഫ്യൂഷന്‍ പലരും ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷേ അപ്പൂസിന് ഈ പേരിനോട് എന്തോ ഒരടുപ്പം ഉള്ളതിനാല്‍ മറ്റൊരു പേര് സ്വീകരിക്കുവാന്‍ അദ്ദേഹത്തിന് സമ്മതമായില്ല അന്ന്. അതുകൊണ്ടാണ് അപ്പൂസ് എന്ന പേരില്‍ അദ്ദേഹം ബ്ലോഗില്‍ സ്വീകരിച്ചിരിക്കുന്നത്.
അപ്പൂ നല്ല പടങ്ങള്‍, നെസ്റ്റാള്‍ജിക്ക് പോസ്റ്റ്
ചാത്തനേറ്: പാലക്കാട് പണ്ടേ എനിക്കിഷ്ടാ ഇങ്ങനെ കൊതിപ്പിക്കല്ലെ..എന്നാ പച്ചപ്പ്!!!!
അപ്പു(ക്കുട്ടാ).. വയല്‍ ചിത്രങ്ങളെല്ലാം മനോഹരം.
ചുമടുതാങ്ങിക്ക് അത്താണി എന്നാണ് പറയുന്നത്. ഇത് ഇപ്പോഴും പാലക്കാടന്‍ നാട്ടിന്‍പുറങ്ങളില്‍ കാണാം.
ഈ ദൃശ്യങ്ങള്‍ ചിറ്റൂര്‍ ഭാഗത്തെ ആണെന്നു തോന്നുന്നു, കാരണം കരിമ്പ് കൃഷി ചെയ്യുന്നത് ആ ഭാഗങ്ങളിലാണ്. ചിറ്റൂര്‍ കോ-ഓപ് ഷുഗേര്‍സിനുവേണ്ടി. (അത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുടോ ആവൊ).
കൊതിപ്പിച്ചു കൊല്ലൂ
:_)
അപ്പുവേട്ടാ നല്ല പടങ്ങള്‍
ബയാന്റെ പടത്തിലുള്ളത് അത്താണികള്‍ അല്ല കേട്ടോ ..തെറ്റിദ്ധരിക്കല്ലെ :)
ബീരാനേ, ചാത്താ, സനാതാ, കൃഷ് ചേട്ടാ, മനൂ,കണ്ണൂസ് നന്ദി.
കൃഷ് ചേട്ടന്‍ കറക്ടായി സ്ഥലം കണ്ടുപിടിച്ചല്ലോ!! ഇത് ചിറ്റൂര്‍ ഭാഗംതന്നെയാണ് കേട്ടോ.ആദ്യത്തെ ഫോട്ടോ മലമ്പുഴയും.
അപ്പൂ, മനോഹരം.
Higher resolution ഉണ്ടോ? അയച്ചുതരാന്‍?
അപ്പുവേട്ടാ...
ആ ഗ്രാമങ്ങളുടെ പച്ചപ്പ് അതി മനോഹരമായിരിക്കുന്നു...
കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല
:)
നല്ല പടംസ് :)
ഖസാക് ഓര്‍മ്മവന്നു പലപ്പോളും
മനോഹരമായ ചിത്രങ്ങള്‍...
അപ്പുവേ, പാലക്കാടിനിത്രയും ഭംഗിയുണ്ടോ?
good work
അപ്പൂ ഈ പോസ്റ്റ് കണ്ടപ്പോള്‍ കമന്റ് ഇടാന്‍ കഴിഞ്ഞിരുന്നില്ല മനോഹരമായി ഈ പോസ്റ്റ് !
എനിക്കേറേ ഇഷ്ടപ്പെട്ടു:)
ഫോട്ടോസ് കലക്കി അപ്പൂ.. ഞാന്‍ കുറേ കാലമായി വിചാരിക്കുകയായിരുന്നു പാലക്കാട് ഒന്നു കറങണമെന്നു.. ഇപ്പൊ ആ ചിന്തക്ക് ശക്തി കൂടീ...
കുറച്ച് വയനാടന്‍ ചിത്രങള്‍ ഇവിടെ നോക്കൂ..
അപ്പൂ, നടന്നു. മതിയാകുന്നില്ല കേട്ടോ.:)
അപ്പൂ ഈ പടങ്ങള്‍ ഒരുപാട് ഒരുപാട് ഇഷ്ട്ടമായി...
നാട് ഓര്‍മ വരുന്നു....
എന്തു രസാ ഇതു കാണാന്‍ :)
മനസ്സു കുളിര്‍ക്കാനിവ ധാരാളം!
Post a Comment